കോട്ടയം: ഉള്‍നാടന്‍ ജലഗതാഗത, ടൂറിസം മേഖലയില്‍ തൊഴിലവസരങ്ങള്‍ ഉറപ്പു നല്കുന്ന, എംജി സര്‍വകലാശാല സ്കൂള്‍ ഓഫ് ടൂറിസം നടത്തുന്ന ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ക്രൂ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രായോഗിക പരിശീലനം ഉള്‍പ്പെടെ മൂന്നു മാസമാണ് കോഴ്സ് ദൈര്‍ഘ്യം. യോഗ്യത പത്താം ക്ലാസ്. പ്രായപരിധി ഇല്ല. വിശദ വിവരങ്ങള്‍ക്ക് വെബ് സൈറ്റ്: sts.mgu.ac.in, 94477 23704; 04812733374